104 : 1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!
★
104 : 2
ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ
അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.
★
104 : 3
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.
★
104 : 4
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
★
104 : 5
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
ഹുത്വമ എന്തെന്ന് നിനക്കറിയാമോ?
★
104 : 6
نَارُ ٱللَّهِ ٱلْمُوقَدَةُ
അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.
★
104 : 7
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.
★
104 : 8
إِنَّهَا عَلَيْهِم مُّؤْصَدَةٌ
അത് അവരുടെ മേല്‍ മൂടിയിരിക്കും;
★
104 : 9
فِى عَمَدٍ مُّمَدَّدَةٍۭ
നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.
★