70 : 1
سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ
സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.
★
70 : 2
لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌ
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
★
70 : 3
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ
ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.
★
70 : 4
تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ
മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍
★
70 : 5
فَٱصْبِرْ صَبْرًا جَمِيلًا
അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.
★
70 : 6
إِنَّهُمْ يَرَوْنَهُۥ بَعِيدًا
അവരത് അകലെയായാണ് കാണുന്നത്.
★
70 : 7
وَنَرَىٰهُ قَرِيبًا
നാമോ അടുത്തായും കാണുന്നു.
★
70 : 8
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ
അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.
★
70 : 9
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ
മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.
★
70 : 10
وَلَا يَسْـَٔلُ حَمِيمٌ حَمِيمًا
അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.
★
70 : 11
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ
അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!
★
70 : 12
وَصَـٰحِبَتِهِۦ وَأَخِيهِ
സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!
★
70 : 13
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ
തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.
★
70 : 14
وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ
ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!
★
70 : 15
كَلَّآ ۖ إِنَّهَا لَظَىٰ
വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.
★
70 : 16
نَزَّاعَةً لِّلشَّوَىٰ
തൊലി ഉരിച്ചു കളയുന്ന തീ!
★
70 : 17
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ
സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.
★
70 : 18
وَجَمَعَ فَأَوْعَىٰٓ
ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.
★
70 : 19
۞ إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا
മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.
★
70 : 20
إِذَا مَسَّهُ ٱلشَّرُّ جَزُوعًا
വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.
★
70 : 21
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا
നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.
★
70 : 22
إِلَّا ٱلْمُصَلِّينَ
നമസ്കരിക്കുന്നവരൊഴികെ.
★
70 : 23
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ
അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്.
★
70 : 24
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ
അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട് --
★
70 : 25
لِّلسَّآئِلِ وَٱلْمَحْرُومِ
ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും.
★
70 : 26
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ
വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍.
★
70 : 27
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും.
★
70 : 28
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച.
★
70 : 29
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ
അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.
★
70 : 30
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.
★
70 : 31
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ
എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.
★
70 : 32
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍.
★
70 : 33
وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ
തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.
★
70 : 34
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും.
★
70 : 35
أُو۟لَـٰٓئِكَ فِى جَنَّـٰتٍ مُّكْرَمُونَ
അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.
★
70 : 36
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ
ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.
★
70 : 37
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി.
★
70 : 38
أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ?
★
70 : 39
كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ
ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്.
★
70 : 40
فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ
വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്.
★
70 : 41
عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല.
★
70 : 42
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ
അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.
★
70 : 43
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ
അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ.
★
70 : 44
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ
കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.
★