93 : 1
وَٱلضُّحَىٰ
പകലിന്റെ ആദ്യപാതി സാക്ഷി.
93 : 2
وَٱلَّيْلِ إِذَا سَجَىٰ
രാവു സാക്ഷി; അത് പ്രശാന്തമായാല്‍.
93 : 3
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
നിന്റെ നാഥന്‍ നിന്നെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.
93 : 4
وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ
തീര്‍ച്ചയായും വരാനുള്ളതാണ് വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം.
93 : 5
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ
വൈകാതെ തന്നെ നിന്റെ നാഥന്‍ നിനക്കു നല്‍കും; അപ്പോള്‍ നീ സംതൃപ്തനാകും.
93 : 6
أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ
നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ?
93 : 7
وَوَجَدَكَ ضَآلًّا فَهَدَىٰ
നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ അവന്‍ നിന്നെ നേര്‍വഴിയിലാക്കിയില്ലേ?
93 : 8
وَوَجَدَكَ عَآئِلًا فَأَغْنَىٰ
നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കിയില്ലേ?
93 : 9
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ
അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.
93 : 10
وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ
ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.
93 : 11
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ
നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിച്ചുകൊള്ളുക.