99 : 1
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا
ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍.
★
99 : 2
وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍.
★
99 : 3
وَقَالَ ٱلْإِنسَـٰنُ مَا لَهَا
മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?
★
99 : 4
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും.
★
99 : 5
بِأَنَّ رَبَّكَ أَوْحَىٰ لَهَا
നിന്റെ നാഥന്‍ അതിനു ബോധനം നല്‍കിയതിനാലാണിത്.
★
99 : 6
يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتًا لِّيُرَوْا۟ أَعْمَـٰلَهُمْ
അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍.
★
99 : 7
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ
അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും.
★
99 : 8
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ
അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.
★